ദുബായ്- യു.എ.ഇയില്‍ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 229 പേര്‍ക്ക്. നൂറ് പേര് രോഗമുക്തരായി. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുവരെ 60 ലക്ഷം കോവിഡ് പരിശോധന നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി.
6,383 പേരാണ് ഇപ്പോള്‍ കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 64,541 ആണ്. 57,794 പേര് രോഗമുക്തരായി. 364 പേര് മരണത്തിന് കീഴടങ്ങി. 0.6 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്കെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആഗോള ശരാശരി 3.7 ശതമാനമാണ്. രോഗം ബാധിച്ച 90 ശതമാനം പേരും രോഗമുക്തി നേടി. ഇതില്‍ ആഗോള ശരാശരി 58 ശതമാനം മാത്രമാണെന്ന് മന്ത്രാലയം വെളിപ്പെടുത്തി. ദിനംപ്രതി ശരാശരി 40,000-50,000 ടെസ്റ്റുകളാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്.






