കുവൈത്ത് സിറ്റി- രണ്ടു തവണ നീട്ടി നല്‍കിയ വിസകള്‍ ഇനി നീട്ടി നല്‍കില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് കാലാവധി നീട്ടി നല്‍കിയത് എന്നാണ് ഔദ്യോഗിക വിശദീകരണം. 260,000 പേര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി വിസ പുതുക്കി. ഓണ്‍ലൈനായി പുതുക്കാന്‍ അവസരമുണ്ടായിട്ടും 145,000 പേര്‍ ഇത് പ്രയോജനപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇനി സ്വാഭാവിക എക്സ്റ്റന്‍ഷന്‍ നല്‍കേണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
ഓഗസ്റ്റ് 31നകം ഓണ്‍ലൈനായി പുതുക്കിയില്ലെങ്കില്‍ താമസ നിയമലംഘകരായി കണക്കാക്കി പിഴ ഈടാക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും. സന്ദര്‍ശക വിസയിലുള്ളവര്‍ ഓഗസ്റ്റ് 31നകം തിരിച്ചുപോവണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഒരു ലക്ഷം സന്ദര്‍ശക വിസക്കാണ് നേരത്തെ കാലാവധി നീട്ടി നല്‍കിയിരുന്നത്. ഇവര്‍ 31നകം തിരിച്ചുപോയില്ലെങ്കില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും.
ഓഗസ്റ്റ് 31ന് ശേഷം വിസ കാലാവധി നീട്ടിനല്‍കില്ലെന്നാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. വിസിറ്റ്, വര്‍ക്ക് വിസക്കാര്‍ക്കും ഉള്‍പ്പെടെ 4,05,000 വിദേശികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചതായി മന്ത്രാലയം അറിയിച്ചു.