അബുദാബി- ഓഗസ്റ്റ് 30ന് സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ അബുദാബിയിലെയും അല്‍ഐനിലെയും അധ്യാപകരുടെയും സ്‌കൂള്‍ ജീവക്കാരുടെയും കോവിഡ് പരിശോധന തുടങ്ങി.
അബുദാബി ആരോഗ്യസേവന വിഭാഗമായ സിഹയുടെ നേതൃത്വത്തില്‍ ഇന്നലെ ആരംഭിച്ച പരിശോധനയില്‍ ഒറ്റ ദിവസംകൊണ്ട് 33 സ്‌കൂളുകളില്‍ 3,540 പേരുടെ പരിശോധന നടത്തി.






