ശ്രീനഗര്‍- ജമ്മു -കശ്മീരില്‍ ഒളിഞ്ഞിരുന്ന് യുവതിയുടെ ഫോട്ടോയെടുത്ത പോലീസുകാരന്‍ അറസ്റ്റില്‍. ഗന്തര്‍ബാര്‍ ജില്ലയിലെ മണിഗ്രാമിലാണ് സംഭവം.
പോലീസുകാരനെ കയ്യോടെ പിടികൂടി ജാക്കറ്റ് അഴിച്ചുമാറ്റി യുവതിയും നാട്ടുകാരും കസേരയില്‍ ബന്ധിക്കുന്ന ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. പോലീസുകാരന്റെ മൊബൈലില്‍ യുവതിയുടെ ഫോട്ടോകള്‍ കണ്ടെത്തി. പോലീസുകാരന്‍ അറസ്റ്റിലാണെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ് സൂപ്രണ്ട് ഫയാസ് അഹ്മദ് ലോണ്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.






