തിമിംഗലത്തിന്റെ പുറത്ത് സൗദി യുവാവിന്റെ സാഹസിക യാത്ര

നടുക്കടലില്‍ സൗദി യുവാവ് തിമിംഗലത്തിനു പുറത്ത് സഞ്ചരിക്കുന്നു.

യാമ്പു - നടുക്കടലില്‍ കൂറ്റന്‍ തിമിംഗലത്തിന്റെ പുറത്ത് സൗദി യുവാവിന്റെ സാഹസിക യാത്ര. യാമ്പു കടല്‍ തീരത്താണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെയാണ് യുവാവ് ബോട്ടിനു സമീപമെത്തിയ തിമിംഗലത്തിന്റെ പുറത്ത് ചാടിക്കയറിയത്. ഇത്തരത്തില്‍ പെട്ട ഏതാനും കൂറ്റന്‍ മത്സ്യങ്ങള്‍ സംഘത്തിന്റെ ബോട്ടിനു സമീപം പ്രദേശത്തു കൂടി കറങ്ങുന്നതിനിടെയാണ് അബൂദീഅ് എന്ന് പേരുള്ള യുവാവ് തിമിംഗലത്തിനു പുറത്ത് ചാടിക്കയറിയത്. കൂറ്റന്‍ മത്സ്യത്തിന്റെ പുറത്ത് പറ്റിപ്പിടിച്ച് യുവാവ് ഏറെ ദൂരം സഞ്ചരിക്കുന്നതിന്റെയും ബോട്ടിലുള്ളവര്‍ യുവാവിനെ പിന്തുടരുന്നതിന്റെയും ഇവര്‍ പരസ്പരം സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


 

 

Latest News