ഒമാനില്‍ 162 പേര്‍ക്ക് രോഗബാധ,10 മരണം

മസ്‌കത്ത് -24 മണിക്കൂറിനിടെ ഒമാനില്‍ 162 കേസുകള്‍ സ്ഥിരീകരിച്ചതായും 10 പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 83,086 ഉം മരണംസംഖ്യ 572 ഉം ആയി. ഇതുവരെ, 77,680 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ രോഗികളുടെ 93.5 ശതമാനമാണിത്.
151 രോഗികളാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

 

Latest News