ഖത്തറില്‍ 271 പുതിയ കോവിഡ് കേസുകള്‍

ദോഹ- ഖത്തറില്‍ ഞായറാഴ്ച 271 പുതിയ കോവിഡ് കേസുകളും 289 രോഗമുക്തിയും സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണ 115,080 ആയി. 111,794 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഒരാള്‍ മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്തെ മരണസംഖ്യ 193 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4988 ടെസ്റ്റുകള്‍ നടത്തിയതായി മന്ത്രാലയം അറിയിച്ചു. ഇതുവരെ 5,51,273 ടെസ്റ്റുകളാണ് നടത്തിയത്.

 

Latest News