സുധീക്ഷ ഭട്ടിയുടെ മരണം; ബൈക്കോടിച്ച രണ്ടു പേരെ അറസ്റ്റു ചെയ്തു

ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ ബുന്‍ന്ദഷെഹറില്‍ 19കാരി വാഹനാപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. സുധീക്ഷ ഭട്ടി എന്ന പെണ്‍കുട്ടി അപകടത്തില്‍ പെടാന്‍ കാരണക്കാരായ ബുള്ളറ്റ് ഓടിച്ചിരുന്ന രണ്ട് പേരെയാണ് പോലീസ്  അറസ്റ്റ് ചെയതത്. ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെ ബൈക്കിലെത്തിയ പൂവാലസംഘ പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും. ഇതെതുടര്‍ന്നാണ് അപകടമെന്ന് കുടുംബം ആരോപിച്ചിരുന്നു.
എന്നാല്‍ ഇത് വാഹനാപകടം ആണെന്നും പൂവാല ശല്യവുമായി ബന്ധമില്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് പറയുന്നു. ഗുലാത്തി നിവാസിയായ ദീപക് സോളങ്കി, ബുലന്ദശഹര്‍ ദേഹത്ത് നിവാസിയായ രാജു എന്നിവരെയാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തിയെന്നും, അപകടത്തിനിടെ ഉപയോഗിച്ച റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിള്‍ കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ദരിദ്ര സാഹചര്യത്തില്‍ നിന്നും പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉത്തര്‍പ്രദേശിലെ തന്നെ ഉയര്‍ന്ന മാര്‍ക്കോടെ വിജയംനേടി, തുടര്‍പഠനത്തിന് നാല് കോടി സ്‌കോളര്‍ഷിപ്പോടെ അമേരിക്കയിലെത്തി സുധീക്ഷ ഭട്ടിയുടെ അപകടമരണം വലിയ വാര്‍ത്തയാണ് സൃഷ്ടിച്ചത്.
 

Latest News