ഇത്തിഹാദ് യാത്രക്കാര്‍ക്ക് പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധം

അബുദാബി- ഇത്തിഹാദ് വിമാനങ്ങളില്‍ വിദേശ രാജ്യങ്ങളിലേക്കു പോകുന്ന എല്ലാ യാത്രക്കാരും പി.സി.ആര്‍ പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് അധികൃതര്‍. ഞായറാഴ്ച മുതലാണ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. സര്‍ക്കാര്‍ അംഗീകൃത കേന്ദ്രങ്ങളില്‍ യാത്ര ചെയ്യുന്നതിന് 96 മണിക്കൂര്‍ മുമ്പാണ് പരിശോധന നടത്തേണ്ടത്.
വിദേശ രാജ്യങ്ങളില്‍നിന്ന് ഇത്തിഹാദ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും നിയമം ബാധകമാണെന്ന് ഇതുസംബന്ധിച്ച അറിയിപ്പില്‍ പറയുന്നു.
12 വയസ്സിന് താഴെയുള്ളവര്‍ക്കും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും ഇളവുണ്ട്. നിലവില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, ബ്രിട്ടന്‍ തുടങ്ങി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കു പോകുന്നവര്‍ക്ക് മാത്രം പി.സി.ആര്‍ ടെസ്റ്റ് നടത്തിയാല്‍ മതിയായിരുന്നു. പുതിയ തീരുമാനം അനുസരിച്ച് എല്ലാ യാത്രക്കാര്‍ക്കും നിര്‍ബന്ധമാക്കി. വിദേശത്തുനിന്ന് യു.എ.ഇയില്‍ എത്തുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്.

 

Latest News