ചൈനീസ് കമ്പനിയായ സിനോഫോം വികസിപ്പിച്ച കോവിഡ്  വാക്‌സിന്‍ സുരക്ഷിതമെന്ന് കണ്ടെത്തല്‍

ബെയ്ജിംഗ്- ചൈനീസ് കമ്പനിയായ സിനോഫോം വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ സുരക്ഷിതമെന്ന് റിപ്പേര്‍ട്ട്. പരീക്ഷണങ്ങളില്‍ വാക്‌സിന്‍ ആന്റിബോഡികളെ ഉത്തേജിപ്പിക്കുന്നതായി കണ്ടെത്തിയെന്ന് വാക്‌സില്‍ പരീക്ഷണം നടത്തിയവരില്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നും കണ്ടെത്തിയില്ലെന്നും ഗവേഷകര്‍ അറിയിച്ചു. സിനോഫോം യുഎഇയുമായി ചേര്‍ന്നാണ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 320ലേറെപ്പേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. ഇവരില്‍ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് വാക്‌സിന്‍ സുരക്ഷിതമെന്ന് കണ്ടെത്തിയത്.
 

Latest News