Sorry, you need to enable JavaScript to visit this website.

ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു

ന്യൂദൽഹി- ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. ഇൻസ്റ്റഗ്രമിലൂടെയാണ് ധോണി ഇക്കാര്യം അറിയിച്ചത്. ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പാണ് ധോണിയുടെ കരിയറിലെ അവസാനത്തെ പരമ്പര. ലോകകപ്പ് സെമിയിൽ ന്യൂസിലാന്റിനെതിരായ മത്സരമായിരുന്നു ധോണിയുടെ കരിയറിലെ അവസാനത്തെ മത്സരം. 2004-ലാണ് രാജ്യാന്തര ക്രിക്കറ്റിൽ ധോണിയുടെ അരങ്ങേറ്റം. ഇന്ത്യക്ക് ഏകദിന, ട്വന്റി20, ചാംപ്യൻസ് ട്രോഫി കിരീടങ്ങൾ സമ്മാനിച്ച ഏക നായകൻ ധോണിയാണ്. 2004 മുതൽ ഇന്ത്യൻ ക്രിക്കറ്റിന്റെ നട്ടെല്ലായിരുന്നു ധോണി. 348 ഏകദിനങ്ങളിൽനിന്ന് 10,723 റൺസ് നേടി. പത്തു സെഞ്ചുറികളും 72 അർധസെഞ്ചുറിയും നേടി. 183 ആണ് ഉയർന്ന സ്‌കോർ.

 

 

Latest News