Sorry, you need to enable JavaScript to visit this website.

അടിമുടി മാറി മഹീന്ദ്രയുടെ പുതിയ ഥാര്‍; മനം കവരും ഫീച്ചറുകള്‍

മഹീന്ദ്ര ഥാര്‍ അടിമുടി മാറി, ഒട്ടേറെ പുതിയ ഫീച്ചറുകളോടെ പുനരവതിപ്പിക്കുന്നു. പുതിയ രൂപം ആദ്യമായി സ്വതന്ത്ര്യ ദിനത്തില്‍ പ്രദര്‍ശിപ്പിച്ചു. ഓഫ്‌റോഡ് പ്രേമികളുടെ കണ്ണിലുണ്ണിയായ ഈ ഇന്ത്യന്‍ ജീപ്പ് എല്ലാതരം വാഹന പ്രേമികളേയും ആകര്‍ഷിക്കുന്ന എസ്.യു.വി ആയിട്ടാണ് പുതുമോടിയില്‍ വരുന്നത്. ക്യാബിനിലെ ഫീച്ചറുകളും യാത്രാ സുഖവും സുരക്ഷാ നിലവാരവുമെല്ലാം വളരെയേറെ മെച്ചപ്പെടുത്തിയിട്ടുണ്ട്.

All new Mahindra Thar unveiled; India launch on 2 October - CarWale

ഇതുവരെ ഥാറില്‍ ഇല്ലാതിരുന്ന ടച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, കളര്‍ മള്‍ട്ടി ഇന്‍ഫോ ഡിസ്‌പ്ലേ എന്നിവയും പുതിയ ഥാറില്‍ ഉണ്ട്. നേരത്തെ ഡീസല്‍ എഞ്ചിനില്‍ മാത്രം ലഭ്യമായിരുന്ന ഥാര്‍  പെട്രോള്‍ എഞ്ചിനിലും അവതരിച്ചിരിക്കുകയാണ്. ഓട്ടമാറ്റിക് ട്രാന്‍സ്മിഷനും ഉണ്ട്. രൂപ ഭംഗിയില്‍ പഴയ ജീപ്പിന്റെ അനുസ്മരിപ്പിക്കുന്നതാണ് മുഖം. രൂപകല്‍പ്പനയിലും വടിവുകളിലും പുതുമയുണ്ട്. AX, LX എന്നീ രണ്ടു വേരിയന്റുകളിലാണ് ഥാര്‍ വരുന്നത്. ആറു നിറങ്ങളിലും ലഭിക്കും.  ഔദ്യോഗികമായി ഒക്ടോബര്‍ രണ്ടിനാണ് പുതിയ ഥാര്‍ അവതരിപ്പിക്കുക. വിലയും അന്നു പ്രഖ്യാപിക്കും. ബുക്കിങും അന്നായിരിക്കും തുടങ്ങുക.

Mahindra Thar 2020 Unveil today live news and updates - The ...

Thar brags capable off-roading skills.Highlights of Mahindra Thar 2020 AXHighlights of Mahindra Thar LX.

Latest News