Sorry, you need to enable JavaScript to visit this website.

കോവിഡ് രോഗമുക്തി നിരക്കിൽ ഇന്ത്യക്ക് റെക്കോർഡ്

ന്യൂദൽഹി- പ്രതിദിന കോവിഡ് രോഗമുക്തി നിരക്കിൽ ഇന്ത്യ ഏറ്റവും ഉയർന്ന റെക്കോർഡിൽ. ഒരു ദിവസം കൊണ്ട് ഏറ്റവുമധികം രോഗമുക്തി രേഖപ്പെടുത്തിയാണ് ഇന്ത്യ മറ്റൊരു റെക്കോഡ് നേട്ടത്തിലെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 57,381 പേർ സുഖം പ്രാപിച്ചു. ഇന്ത്യയുടെ രോഗമുക്തി നിരക്ക് 70% കവിഞ്ഞപ്പോൾ കൂടുതൽ കൂടുതൽ രോഗികൾ സുഖം പ്രാപിക്കുന്നതായി ഉറപ്പു വരുത്തുന്നുണ്ട്. ഈ നേട്ടം കൂടുതൽ വർധിപ്പിച്ച് 32 സംസ്ഥാനകേന്ദ്ര ഭരണപ്രദേശങ്ങളിലായി രോഗമുക്തി നിരക്ക് 50% കവിഞ്ഞു. 12 സംസ്ഥാനകേന്ദ്ര ഭരണപ്രദേശങ്ങളിൽ ദേശീയ രോഗമുക്തി നിരക്കിലും കവിഞ്ഞുവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.                                                                                                                                      

മൊത്തം രോഗമുക്തി നിരക്ക് ഇന്ന് 18 ലക്ഷം കടന്നു (18,08,936). സുഖം പ്രാപിച്ചവരും കോവിഡ് 19 രോഗികളും തമ്മിലുള്ള വ്യത്യാസം 11 ലക്ഷം കവിഞ്ഞു (ഇന്ന് 11,40,716). നിലവിലെ രോഗികളുടെ എണ്ണം 6,68,220 ആണ്. ഇന്ത്യയിൽ മരണനിരക്ക് (സിഎഫ്ആർ) ആഗോള ശരാശരിയേക്കാൾ താഴെയാണെന്നും മന്ത്രാലയം വ്യക്തമാക്കി. 1.94% ആണ്. ഈ നിരക്കിൽ തുടർച്ചയായി കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,68,679 പരിശോധനകൾ  നടത്തി. ഇതോടെ ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 2.85 കോടിയിലധികമാക്കി.

 

Latest News