സി.പി.എം നേതാവ് റഷീദ് കണിച്ചേരി അന്തരിച്ചു

പാലക്കാട്- സി.പി.എം നേതാവും കേരള സ്റ്റേറ്റ് ടീച്ചേഴ്സ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറിയുമായ റഷീദ് കണിച്ചേരി(67) അന്തരിച്ചു. സി.പി.എം പുതുശ്ശേരി ഏരിയാ കമ്മിറ്റി അംഗമായ റഷീദ് കണിച്ചേരി എം.ബി രജേഷ് എം.പിയുടെ ഭാര്യാ പിതാവാണ്. നബീസയാണ് ഭാര്യ. പാലക്കാട് ജില്ലാ പഞ്ചായത്തംഗം നിതിന്‍ കണിച്ചേരി, നിനിത കണിച്ചേരി എന്നിവര്‍ മക്കളാണ്. ശ്രീജ മരുമകളും. 

റഷീദ് കണിച്ചേരിയുടെ മൃതദേഹം നാളെ രാവിലെ പുതുശേരി ഏരിയ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് പാലക്കാട് മെഡിക്കല്‍ കോളേജിന് പഠനാവശ്യത്തിനായി കൈമാറും. 

Latest News