Sorry, you need to enable JavaScript to visit this website.

യുപിയില്‍ ഗ്രാമത്തലവനെ വെടിവച്ചു കൊന്നു; സംഘര്‍ഷത്തില്‍ പോലീസ് പോസ്റ്റും വാഹനങ്ങളും കത്തിച്ചു

അസംഗഢ്- ഉത്തര്‍ പ്രദേശിലെ അസംഗഢ് ജില്ലയില്‍ അക്രമി ഗ്രാമത്തലവനെ വെടിവച്ചു കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷം. കൊലപാതകത്തിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ ഗ്രാമീണർ നിരവധി വാഹനങ്ങളും പോലീസ് പോസ്റ്റും തീയിയിട്ടു നശിപ്പിച്ചു. സംഘര്‍ഷത്തിനിടെ ഒരു കുട്ടിയും കൊല്ലപ്പെട്ടു.  ഗ്രാമത്തലവൻ പപ്പു റാം എന്ന സത്യമേവ ജയതെയാണ് വെടിയേറ്റു മരിച്ചത്. ആറു തവണ വെടിയേറ്റിട്ടുണ്ട്. ശേഷം അക്രമി പപ്പു റാമിന്റെ വീട്ടിലെത്തി കൊലപാതക വിവരം അറിയിക്കുകയും ചെയ്തു. സംഭവമറിഞ്ഞതോടെ നരവധി ഗ്രാമീണര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. ഇതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ആള്‍ക്കൂട്ടം നിരവധി വാഹനങ്ങല്‍ കത്തിച്ചു. ഇതിനിടെ ഒരു കുട്ടി വാഹനത്തിനടിയില്‍പ്പെട്ട് ഒരു കുട്ടിയും കൊല്ലപ്പെട്ടു. ക്രമസമാധാന നില വഷളായതോടെ കൂടുതല്‍ പോലീസിനെ വിന്യസിച്ച് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. സ്ഥലത്ത് വന്‍ പോലീസ് സന്നാഹമുണ്ട്. കുറ്റക്കാര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമവും ഗുണ്ടാ നിയമവും ചുമത്തി കേസെടുക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. കൊല്ലപ്പെട്ട പപ്പു റാമിന്റെയും കുട്ടിയുടേയും ബന്ധുക്കള്‍ക്ക് അടിയന്തിര സഹായമായി അഞ്ചു ലക്ഷം രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രമസമാധാന പാലനത്തില്‍ വീഴ്ച വരുത്തിയ പോലീസുകാരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.

Latest News