ഇന്ത്യയില്‍ 65,000 പുതിയ കോവിഡ് ബാധിതര്‍; ആയിരത്തോളം മരണം

ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 65,002 പുതിയ കോവിഡ് കേസുകളും 996 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
നിലവിലുള്ള 6,68,220 ആക്ടീവ് കേസുകളടക്കം രാജ്യത്ത് ഇതുവരെ 25,26,193 പേരെയാണ് കോവിഡ് ബാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മൊത്തം മരണ സംഖ്യ 49,036 ആണെന്നും 18,08,937 പേര്‍ ചികിത്സക്കുശേഷം ആശുപത്രികള്‍ വിട്ടുവെന്നും കണക്കുകളില്‍ പറയുന്നു.

 

Latest News