ഇപ്പോഴെങ്കിലും തറയാകാതിരിക്കൂ; അശ്ലീല കമന്റുകാരനെ  പൊളിച്ചടുക്കി സുരഭി ലക്ഷ്മി

കുന്ദമംഗലം-സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത ആളെ തുറന്നുകാട്ടി നടി സുരഭി ലക്ഷ്മി. കഴിഞ്ഞ ദിവസം തന്റെ സുഹൃത്തിന്റെ പുതിയ സംരംഭത്തെക്കുറിച്ച് പരിചയപ്പെടുത്താന്‍ താരം ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിന് താഴെയാണ് താരത്തെ തെറിപറഞ്ഞുകൊണ്ട് കമന്റിട്ടത്.
ഇതിന്റെ സ്‌ക്രീന്‍ ഷോട്ടും പോസ്റ്റ് ചെയ്ത ആളുടെ ഫോട്ടോയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് താരം കുറിപ്പ് പങ്കുവെച്ചത്. ഇരുണ്ടകാലത്ത് ചെറിയ ബിസിനസുകള്‍ നടത്തി പലരും പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് ചിലര്‍ തെറി പറഞ്ഞുപോകുന്നത് എന്നാണ് സുരഭി കുറിക്കുന്നത്. അറപ്പുണ്ടാക്കുന്ന വൃത്തികേടില്‍ മാത്രം മുളയ്ക്കുന്ന ചില കൃമികളാണ് അവരെന്നും തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച് ഇതേ രീതിയില്‍ മറുപടി പറയുന്നില്ലെന്നും താരം കുറിക്കുന്നു. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

ഇരുണ്ട കോവിഡ് കാലമാണിത്. ഓരോ നാണയത്തുട്ടുകള്‍ പോലും കൂട്ടി വച്ച് എല്ലാവരും അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. ഒറ്റയ്‌ക്കൊരു ചെറിയ ബിസിനസ് പടുത്തുയര്‍ത്തി വെള്ളപാച്ചിലിലെ കച്ചിത്തുരുമ്പ് പോലെ അതില്‍ പിടിച്ച് കയറാനും ഒപ്പമുള്ളവരെ പിടിച്ച് കയറ്റാനും ചോര നീരാക്കി പണിയെടുക്കുന്ന എന്റെ ഒരു സുഹൃത്താണ് രേഷ്മാ ലക്ഷ്മി,  അവള്‍ തുടങ്ങിയ സംരംഭത്തിന് ഒപ്പം നില്‍ക്കാന്‍ ഞാനിട്ട പോസ്റ്റിന് താഴെ വന്ന് വെറുതെ തെറി പറഞ്ഞ് പോകുന്നു ചിലര്‍.അറപ്പുണ്ടാക്കുന്ന വൃത്തികേടില്‍ മാത്രം മുളയ്ക്കുന്ന ചില കൃമികള്‍. ഈ കണ്ണീര്‍ക്കാലത്തിലും തെറി ഛര്‍ദ്ദിക്കുന്ന ഇത്തരക്കാര്‍ക്ക് കുറവൊന്നുമില്ല. തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച് ഇതേ രീതിയില്‍ മറുപടി പറയുന്നില്ല. 
 

Latest News