ഒമാനില്‍ പുതിയ അധ്യയന വര്‍ഷം നവംബര്‍ ഒന്നിന്

മസ്‌കത്ത്- പുതിയ അധ്യയന വര്‍ഷം നവംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് ഒമാന്‍ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച ചേര്‍ന്ന സുപ്രിം കമ്മിറ്റിയുടേതാണ് തീരുമാനം. 180 അക്കാദമിക ദിവസങ്ങളാണ് ഉണ്ടാകുക. സെപ്റ്റംബര്‍ 27 മുതല്‍ അധ്യാപകരും ജീവനക്കാരും റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.
പരമ്പരാഗത ക്ലാസ് മുറിയും ഇ-ലേണിംഗ് സംവിധാനവും സംയുക്തമായുള്ള അധ്യയന രീതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയം ഇതിന്റെ ചട്ടങ്ങള്‍ വൈകാതെ പ്രസിദ്ധപ്പെടുത്തും. പൊതു-സ്വകാര്യ സ്‌കൂളുകള്‍ക്ക് എല്ലാം ചട്ടങ്ങള്‍ ബാധകമായിരിക്കും. ഒമാനില്‍ 21 ഇന്ത്യന്‍ സ്‌കൂളുകളില്‍ 46,000 കുട്ടികള്‍ പഠിക്കുന്നുണ്ട്.

 

Latest News