യു.എ.ഇയില്‍ ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍ ഉടന്‍

ദുബായ്- ദുബായില്‍നിന്ന് ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലേക്കുള്ള ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍.ടി.എ.) അറിയിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏപ്രില്‍ മുതലാണ് ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നത്. ജൂലായ് 19 മുതല്‍ റാസല്‍ഖൈമയിലേക്കും അജ്മാനിലേക്കുമുള്ള ബസ് സര്‍വീസുകള്‍ പുനഃരാരംഭിച്ചിരുന്നു. ദുബായ് യൂണിയന്‍ സ്‌ക്വയറില്‍നിന്ന് അജ്മാനിലേക്ക് എല്ലാ ദിവസവും പുലര്‍ച്ചെ 4.25ന് ബസ് പുറപ്പെടും. ദുബായിക്കും റാസല്‍ഖൈമക്കും ഇടയില്‍ ഓരോ ര് മണിക്കൂറിനുമിടയില്‍ സര്‍വീസു്. യൂണിയന്‍ സ്‌ക്വയര്‍ മെട്രോ സ്റ്റേഷനില്‍നിന്ന് രാവിലെ ഒമ്പത് മുതല്‍ രാത്രി 11 വരെയാണ് സര്‍വീസ്.

 

Latest News