Sorry, you need to enable JavaScript to visit this website.

റൗദയില്‍ വാഹനാപകടം: നെയ്യാറ്റിന്‍കര സ്വദേശി മരിച്ചു

റിയാദ് - റൗദയിലുണ്ടായ വാഹനാപകടത്തില്‍ നെയ്യാറ്റിന്‍കര വെള്ളറട സ്വദേശി കൊടുവറത്തല വീട്ടില്‍ ശശികുമാര്‍ ( 53) മരിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. 22 വര്‍ഷമായി റിയാദില്‍ കര്‍ട്ടന്‍ കടയിലെ തൊഴിലാളിയായിരുന്നു. കര്‍ട്ടന്‍ സാമഗ്രികളുമായി പോകുന്ന വഴിയില്‍ വാഹനത്തില്‍ നിന്ന് സാധനങ്ങള്‍ റോഡില്‍ വീണത് സൈഡില്‍ വന്നിരുന്ന സൗദി പൗരന്‍ വിളിച്ചുപറഞ്ഞതനുസരിച്ച് പെട്ടന്ന് വണ്ടി നിര്‍ത്തി റോഡ് ക്രോസ് ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത് .ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. നിര്‍ധന കുടുംബത്തില്‍പ്പെട്ട ശശികുമാറിന്  ഭാര്യയും രണ്ടു മക്കളും ആണ് ഉള്ളത്. മൃതദേഹം നാട്ടില്‍  കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കായി സുഹൃത്തുക്കളും കമ്പനിയും രംഗത്തുണ്ട്.
 

Tags

Latest News