കോവിഡ്: ഒമാനില്‍ ആറു മരണംകൂടി

മസ്‌കത്ത്- ഒമാനില്‍ 212 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 82,743 ആയി ഉയര്‍ന്നു. 50,853 സ്വദേശികള്‍ക്കും 31,890 വിദേശികള്‍ക്കുമാണ് ഗകോവിഡ് സ്ഥിരീകരിച്ചത്. 49 പേര്‍ക്ക് കൂടി രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനോടകം 77,427 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് മുക്തി നേടാനായത്. രോഗമുക്തി നിരക്ക് 93.6 ശതമാനമായി ഉയര്‍ന്നു.

കോവിഡ് ബാധിച്ച് ആറ് പേര്‍ കൂടി മരണപ്പെട്ടതോടെ ആകെ കൊവിഡ് മരണം 557 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 49 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest News