കുവൈത്ത് എയര്‍വെയ്‌സ് ചെയര്‍മാന്‍ രാജിവെച്ചു

കുവൈത്ത് സിറ്റി - കുവൈത്ത് എയര്‍വെയ്‌സ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ യൂസുഫ് അല്‍ജാസിം രാജിവെച്ചു. രാജി ധനമന്ത്രി ബറാക് അല്‍ശീതാന്‍ സ്വീകരിച്ചതായി യൂസുഫ് അല്‍ജാസിം അറിയിച്ചു. മെയ് മാസത്തില്‍ താന്‍ രാജിക്കത്ത് നല്‍കിയിരുന്നു. എന്നാല്‍ അന്ന് രാജി സ്വീകരിച്ചിരുന്നില്ല. ഈ മാസം ആറിന് രണ്ടാമതും രാജിക്കത്ത് നല്‍കി. ഇത് ധനമന്ത്രി സ്വീകരിക്കുകയായിരുന്നെന്ന് യൂസുഫ് അല്‍ജാസിം പറഞ്ഞു. രാജിക്കുള്ള കാരണം ഇദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
കുവൈത്ത് എയര്‍വെയ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലിന് മെയ് മാസം കമ്പനി സാക്ഷ്യം വഹിച്ചിരുന്നു. കുവൈത്തികളല്ലാത്ത 1,500 ഓളം ജീവനക്കാരെയാണ് മെയില്‍ പിരിച്ചുവിട്ടത്. കമ്പനിക്കു കീഴിലെ വിവിധ വിഭാഗങ്ങളില്‍ ആറായിരം ജീവനക്കാരാണുള്ളത്. കൊറോണ വൈറസ് പ്രത്യാഘാതങ്ങള്‍ തരണം ചെയ്യാനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് നാലിലൊന്ന് ജീവനക്കാരെ മെയില്‍ കമ്പനി പിരിച്ചുവിട്ടത്.

 

Latest News