Sorry, you need to enable JavaScript to visit this website.

കരിപ്പുർ സന്ദർശനം; മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

തിരുവനന്തപുരം- കരിപ്പൂരിൽ വിമാനദുരന്ത സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ക്വാറന്റൈനിൽ പ്രവേശിച്ചു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ കലക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. നാളെ നടക്കുന്ന സ്വാതന്ത്ര്യദിന പരിപാടിയിൽ മുഖ്യമന്ത്രിക്ക് പകരം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തും. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും സ്വയം നിരീക്ഷണത്തിലാണ്. മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് യു. അബ്ദുൽ കരീമിന് ഇന്നലെയാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

 

Latest News