ബംഗളൂരു അക്രമത്തിന്‍റെ പേരില്‍ വ്യാജ ചിത്രം പ്രചരിപ്പിക്കുന്നു

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പഴയ ചിത്രം

ബംഗളൂരു-  ബംഗളൂരുവില്‍ നടന്ന അക്രമത്തിന്‍റെതായി സമൂഹമാധ്യമങ്ങളില്‍ സംഘ്പരിവാർ പഴയ ചിതം പ്രചരിപ്പിക്കുന്നു. ചൊവ്വാഴ്ച നഗരത്തില്‍ നടന്ന അക്രമത്തില്‍ ട്രക്കിന് തീ കത്തിച്ചതായി കാണിക്കുന്ന ചിത്രമാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്.

ജിഹാദികള്‍ കഴിഞ്ഞ രാത്രി ബംഗളൂരു നഗരത്തില്‍ ആക്രമം അഴിച്ചുവിട്ടു എന്ന അടിക്കുറിപ്പോടു കൂടിയാണ് ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ 2016ല്‍ കാവേരിനദീജല പ്രശ്‌നവുമായി നടന്ന ആക്രണത്തിന്റെ ചിത്രമാണിത്.

കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്‌നാടിന് അനുകൂലമായി സുപ്രീംകോടതി വിധി വന്നതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ക്ക് തീയിടുന്നതാണ് ചിത്രത്തിലുള്ളത്.

കോണ്‍ഗ്രസ് നിയമസഭാംഗത്തിന്റെ ബന്ധു വിദ്വേഷ ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയതതിനെ തുടർന്നുണ്ടായ പ്രതിഷേധിത്തില്‍ വാഹനങ്ങള്‍ക്ക് തീയിടുകയും പോലീസ് വെടിവെപ്പില്‍ മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 

Latest News