Sorry, you need to enable JavaScript to visit this website.

ആശങ്ക നീങ്ങാതെ ലോകം; കോവിഡ് മരണം ഏഴരലക്ഷം കടന്നു

കോവിഡ് കേസുകള്‍ വര്‍ധിച്ച ന്യൂയോര്‍ക്കിലെ സണ്‍സെറ്റ് പാര്‍ക്കില്‍ പരിശോധനക്കായി കാത്തുനില്‍ക്കുന്നവര്‍.

പാരീസ്- ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.10 കോടി കടന്നു. 2,10,77,546 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 64,13,800 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് 7,53,390 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി.

അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത്.  54,15,666 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 1,70,415 പേര്‍ മരിച്ചു. ബ്രസിലീല്‍ 32,29,621 പേര്‍ക്ക്  രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ മരണസംഖ്യ 1,05,564 ആണ്. ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 24,59,613 ആയി വര്‍ധിച്ചിട്ടുണ്ട്.

റഷ്യ- 9,07,758, ദക്ഷിണാഫ്രിക്ക-5,72,865, മെക്‌സിക്കോ-5,05,751, പെറു-4,98,555, കൊളംബിയ-4,33,805, ചിലി -3,80,034, സ്‌പെയിന്‍- 3,79,799) എന്നീ രാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള ആദ്യ പത്ത് രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

 

Latest News