സൗദിയില്‍ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട മിസൈലുകളും ഡ്രോണുകളും തകര്‍ത്തു

റിയാദ്- സൗദി അറേബ്യയിലെ വടക്കു പടിഞ്ഞാറന്‍ പട്ടണമായ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ട് യെമനില്‍നിന്ന് ഹൂത്തികള്‍ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകളും സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണും തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു.

ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുമ്പ് ആകാശത്തുവെച്ച് തന്നെ ഇവ തകര്‍ക്കാന്‍ സാധിച്ചുവെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു.

അന്താരാഷ്ട്ര ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ട് ഹൂത്തികള്‍ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണ ശ്രമങ്ങള്‍ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News