ന്യൂദല്‍ഹി- രാജ്യത്തെ കോവിഡ് ബാധിതരില്‍ രോഗം ഭേദമായവരുടെ എണ്ണം 17 ലക്ഷമായി. വിവിധ സംസ്ഥാനങ്ങളിലുള്ള ആക്ടീവ് കേസുകളേക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചത് ആശ്വാസമാണ്. 6,53, 622 ആണ് നിലവിലെ ആക്ടീവ് കേസുകള്‍. രോഗമുക്തരായവരുടെ എണ്ണം 16,95,982 ആയി. രോഗമുക്തി നിരക്ക് 70.76 ശതമാനമായാണ് വര്‍ധിച്ചത്.
കഴിഞ്ഞ ദിവസം 66,999 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോട മൊത്തം രോഗബാധിതര്‍ 23,96,638 ആണ്. പ്രതിദിന കണക്കില്‍ റെക്കോര്‍ഡ് വര്‍ധനയാണ് 24 മണിക്കൂറിനിടെ ഉണ്ടായത്. 942 പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് മരണസംഖ്യ 47,033 ആയും വര്‍ധിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.






