ബഹ്‌റൈനില്‍ 407 കോവിഡ് കേസുകള്‍, രണ്ട് മരണം

മനാമ- ബഹ്‌റൈനില്‍ പുതുതായി സ്ഥിരീകരിച്ചത് 407 കോവിഡ് കേസുകള്‍. 295 പേര്‍ രോഗമുക്തി കൈവരിച്ചതായും രണ്ടു പേര്‍ മരണത്തിന് കീഴടങ്ങിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുതുതായി കോവിഡ് ബാധിച്ചവരില്‍ 155 പേര്‍ വിദേശികളാണ്. 249 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് അസുഖം പകര്‍ന്നത്.
165 പേര്‍ ഇതുവരെ മരണത്തിന് കീഴടങ്ങി. ചൊവ്വാഴ്ച 11,231 കോവിഡ് പരിശോധനകള്‍ നടത്തിയതായും മന്ത്രാലയം അറിയിച്ചു. 41,504 പേരാണ് ഇതുവരെ രോഗമുക്തരായത്. 3,135 ആക്ടീവ് കേസുകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. ഇതില്‍ 38 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

 

Latest News