Sorry, you need to enable JavaScript to visit this website.

ദൃശ്യം 2 ചിത്രീകരണം നീട്ടി

മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യത്തിന് രണ്ടാം ഭാഗം ഒരുക്കുന്നുവെന്ന വാർത്ത നേരത്തെ പുറത്തു വന്നതാണ്. ലോക്ഡൗൺ ആണെങ്കിൽ തന്നെയും ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ ചിത്രീകരണം നീട്ടിയതായി സംവിധായകൻ ജിത്തു ജോസഫ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. ഒരു മാസം കഴിഞ്ഞു മാത്രമേ ദൃശ്യം 2 ന്റെ ഷൂട്ട് തുടങ്ങുകയുള്ളൂവെന്നാണ് ജിത്തു ജോസഫ് പറഞ്ഞത്. 
കേരളത്തിൽ കോവിഡ് കേസുകൾ ക്രമാതീതമായി കുതിച്ചുയരുന്നതാണ് കാരണം.  ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) ചിത്രീകരണം ആരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഒരു മാസം കഴിഞ്ഞ് ചിത്രീകരണം പുനരാരംഭിക്കുമ്പോഴും ഇൻഡോർ സീനുകളാവും ഷൂട്ട് ചെയ്യുകയെന്ന് ജിത്തു ജോസഫ് പറഞ്ഞു.കൂടുതൽ താരങ്ങളെ ഉൾപ്പെടുത്തിയുള്ള സീനുകളാണ് കോവിഡ് കാലത്ത് ചിത്രീകരിക്കുവാൻ ബുദ്ധിമുട്ട്. ലോക്ഡൗൺ കണക്കിലെടുത്ത് തിരക്കഥ മാറ്റി എഴുതുകയും അത്തരം സീക്വൻസുകൾ പരമാവധി ഒഴിവാക്കുകയും ചെയ്തു. ചിത്രത്തിൽ നായികയായി എത്തുന്നത് തമിഴിലെ ഒരു പ്രമുഖ നടിയായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Latest News