Sorry, you need to enable JavaScript to visit this website.

രാജമലയിലേത് ദുരന്തമല്ല, കൂട്ടക്കൊലയാണ്

രാജമല ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് കേരളം ഇനിയും മുക്തമായിട്ടില്ല എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഈ ഞെട്ടലിൽ എന്തെങ്കിലും ആത്മാർത്ഥതയുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നു തന്നെ പറയേണ്ടിവരും. കാരണം ഇത്തരം ദുരന്തങ്ങൾ അപ്രതീക്ഷിതമെന്നു പറയാനാവില്ല എന്നതു തന്നെ. രണ്ടു വിഷയങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടാനുള്ളത്. ഒന്ന്  പരിസ്ഥിതി സംരക്ഷണത്തിന് ഒരു പ്രാധാന്യവും കൊടുക്കാത്ത നമ്മുടെ വികസന സമാപനം തന്നെ. പശ്ചിമഘട്ടത്തിൽ വരാനിരിക്കുന്ന ദുരന്തങ്ങളെ കുറിച്ച് മാധവ് ഗാഡ്ഗിലിനെ പോലുള്ളവർ എത്രയോ മുന്നറിയിപ്പുകൾ തന്നിരിക്കുന്നു. എന്നാലതിനൊന്നും പുല്ലുവില നാം കൽപിച്ചില്ല. രണ്ടാമതായി കേരളത്തിലെ തോട്ടം തൊഴിലാളികളുടെ ദുരിത ജീവിതം പെമ്പിളൈ ഒരുമയടക്കമുള്ളവർ കേരളീയ സമൂഹത്തിനു മുന്നിൽ വരച്ചുകാട്ടിയിരുന്നു. അതിനോടും പ്രബുദ്ധ കേരളം മുഖം തിരിച്ചുനിന്നു. അതിനു ശേഷം അനിവാര്യമായ ദുരന്തം സംഭവിക്കുമ്പോൾ ഞെട്ടിയിട്ടും വിലപിച്ചിട്ടും എന്തു കാര്യമാണുള്ളത്? വാസ്തവത്തിലിത് ദുരന്തമല്ല. കൂട്ടക്കൊല തന്നെ.
ഇന്ത്യയിലും കേരളത്തിലും ജനാധിപത്യ വ്യവസ്ഥ നിലവിൽ വന്നിട്ട് ദശകങ്ങൾ ഏറെയായല്ലോ. എന്നാൽ  മൂന്നാർ ഉൾപ്പെടെയുള്ള തോട്ടം മേഖലയിൽ ഇന്നും നിലനിൽക്കുന്നത് കൊളോണിയൽ നിയമങ്ങളും അധികാര ബന്ധങ്ങളുമാണ്. തോട്ടം തൊഴിലാളികളെ പൗരന്മാരായി പോലും അംഗീകരിക്കാത്ത, മാനേജ്‌മെന്റുകൾക്ക് പരമാധികാരം നൽകുന്ന  ജഹമിമേശേീി ഘമയീൗൃ അര േ ആണ് തോട്ടം മേഖലയിൽ നിലനിൽക്കുന്നത്. ബ്രിട്ടീഷുകാർ കൊളോണിയൽ കാലഘട്ടത്തിൽ അടിമകളുടെ പൊതുമിനിമം അവകാശങ്ങൾക്കായി നിർമിച്ച നിയമപ്രകാരം തോട്ടം തൊഴിലാളികളുടെ മുഴുവൻ അവകാശങ്ങളും നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം തോട്ടം മാനേജ്‌മെന്റുകൾക്കാണ്; ജനാധിപത്യ സർക്കാറിനല്ല. തോട്ടം മേഖലയിൽ നിലനിൽക്കുന്ന മുഴുവൻ അവകാശ ധ്വംസനത്തിന്റെയും ജാനാധിപത്യ അവകാശ നിഷേധത്തിന്റെയും അടിസ്ഥാന കാരണം കേരളം രൂപീകരിക്കുന്നതിനു മുൻപുള്ള ഈ നിയമമാണ്. അത് ഭേദഗതി ചെയ്തുകൊണ്ടാല്ലാതെ തൊഴിലാളികളുടെ കൂലി, ബോണസ്, തൊഴിൽ സംരക്ഷണം, തൊഴിൽ അവകാശങ്ങൾ, പൗരാവകാശങ്ങൾ തുടങ്ങിയവ സംരക്ഷിക്കാൻ കഴിയില്ല.
ദിവസവും പത്ത്, പന്ത്രണ്ട് മണിക്കൂർ ജോലിയെടുക്കുന്ന തോട്ടം തൊഴിലാളിക്ക് 301,  325 രൂപയാണ് ഇപ്പോഴും ദിവസക്കൂലി ലഭിക്കുന്നത്. 2015 ലെ ഐതിഹാസികമായ പെമ്പിളൈ ഒരുമൈ സമരം കൂലി വർധന ആവശ്യപ്പെട്ടു സമരം ചെയ്യുകയും അത് അംഗീകരിക്കുകയും ചെയ്തെങ്കിലും ഇപ്പോഴും നടപ്പായിട്ടില്ല. തൊഴിലാളികൾക്ക് അർഹമായ കൂലി നൽകാതെ അടിമപ്പണിയും ജാതിത്തൊഴിലുകളും നിലനിർത്തുകയാണ് മാനേജ്‌മെന്റുകൾ  ചെയ്യുന്നത്. സർക്കാരും എല്ലാ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ട്രേഡ് യൂനിയനുകളും മാനേജ്‌മെന്റുകൾക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഒരുപക്ഷേ കൂലിക്കുറവിനേക്കാൾ സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോയില്ല എന്നതാണ് തൊഴിലാളികൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. തോട്ടം ജോലിയിൽ നിന്ന് വിരമിച്ചു കഴിഞ്ഞാൽ തൊഴിലാളികൾ ലയങ്ങളിൽ നിന്ന് ഇറങ്ങിക്കൊടുക്കണം. ഭൂമിയോ വീടോ ഇല്ലാത്തതുകൊണ്ട് എവിടേക്ക് പോകണമെന്ന് അറിയാത്ത അവസ്ഥ. ഇതിനെ മറികടക്കാൻ ലയം വീണ്ടും ലഭിക്കുന്നതിനു ഉന്നത വിദ്യാഭ്യാസം നടത്തിയ മക്കളെ വരെ തോട്ടം പണിക്കും കമ്പനിയിൽ ജോലിക്കും വിടേണ്ടുന്ന ഗതികേടിലാണ് തോട്ടം തൊഴിലാളികൾ. 2009 ൽ 4000 കുടുംബങ്ങൾക്ക് പട്ടയം ലഭിക്കുന്നതിനുള്ള രേഖയും ( എീൃാ ീള ീൃറലൃ ീള അശൈഴിാലി േീി ൃലഴശേെൃ്യ)  518 പേർക്ക് പട്ടയവും ലഭിച്ചിട്ടുണ്ടെങ്കിലും ആർക്കും ഭൂമിയെവിടെയെന്ന് പോലും അറിയില്ല. വളരെ കുറച്ചു പേർക്ക് മാത്രമാണ് ഭൂമി ലഭിച്ചത്. ചേരികൾക്ക് സമാനമായ ഒറ്റമുറി ലയങ്ങളിൽ നിന്ന് സമാനമായ സാഹചര്യമുള്ള 350 സ്‌ക്വയർ ഫീറ്റ് ഫ്ളാറ്റുകളിലേക്ക് തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുവാനുള്ള ശ്രമങ്ങളാണ് സർക്കാർ ഇപ്പോൾ നടത്തുന്നത്. തൊഴിലാളികളുടെ ഭൂമി, വീട് എന്ന ആവശ്യം ഇപ്പോഴും നിഷേധിക്കുകയാണ്. അതിനാൽ തന്നെ ഇത്തരത്തിൽ സുരക്ഷിതമല്ലാത്ത മേഖലയിൽ പതിറ്റാണ്ടുകളുടെ പഴക്കമുള്ള ലയങ്ങളിലാണ് അവർക്ക് ജീവിക്കേണ്ടി വരുന്നത്. അതിന്റെ  പരിണത ഫലമാണ് ഇത്തരം ദുരന്തങ്ങൾ. പിന്നെ അതെങ്ങനെ കൊലപാതകമല്ലാതാകും? 
കരിപ്പൂരിലും രാജമലയിലും മരണത്തെ രണ്ടു രീതിയിൽ കണ്ട സർക്കാരും അക്കാര്യത്തിൽ ചെറുവിരലനക്കിയില്ല. മറിച്ച്, ദളിതരോടും തോട്ടം തൊഴിലാളികളോടും തമിഴരോടുമൊന്നും ഒരു വിവേചനവുമില്ല എന്നാണ് എൽ.ഡി.എഫ് കൺവീനറും മറ്റും പറയുന്നത്. 
വാസ്തവത്തിൽ പാർശ്വവത്കൃത ജനതയുടെ പ്രാതിനിധ്യം അധികാര രാഷ്ട്രീയത്തിൽ ഉറപ്പിച്ചുകൊണ്ടല്ലാതെ ഇന്ത്യയിലെ ആദിവാസികളും ദളിതരും തോട്ടം തൊഴിലാളികളും ദളിത് ക്രിസ്ത്യാനികളും മത്സ്യത്തൊഴിലാളികളും സ്ത്രീകളും ട്രാൻസ്‌ജെൻഡേഴ്സും അതിപിന്നോക്കക്കാരും മുസ്‌ലിംകളും മതന്യൂനപക്ഷങ്ങളും ഭാഷാ ന്യൂനപക്ഷങ്ങളും അടങ്ങുന്ന ജനതക്ക് നീതിയുക്തമായ ഒരു സാമൂഹികക്രമം രൂപപ്പെടുത്തിയെടുക്കാൻ സാധ്യമല്ല. എന്നാൽ അത്തരമൊരു ലക്ഷ്യത്തോടെ ലോക്‌സഭയിലേക്ക് മത്സരിച്ച പെമ്പിളൈ ഒരുമ നേതാവ് ഗോമതിക്കു ലഭിച്ച വോട്ടുകളും നാം കണ്ടതാണ്. അതാണ് കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധത എന്നു സാരം.
 

Latest News