Sorry, you need to enable JavaScript to visit this website.

പത്തു സംസ്ഥാനങ്ങളില്‍ കോവിഡ് നിയന്ത്രിച്ചാല്‍ വിജയമെന്ന് മോഡി

ന്യൂദല്‍ഹി - കോവിഡ് വ്യാപനത്തിന്റെ തീവ്രതയില്‍ രാജ്യത്തെ പത്തു സംസ്ഥാനങ്ങളുടെ സ്ഥിതിയില്‍ ആശങ്കയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ബിഹാര്‍ ഉള്‍പ്പെടെ പത്തു സംസ്ഥാനങ്ങളില്‍ കൊറോണ വൈറസിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞാല്‍ അത് രാജ്യത്തിന്റെ വിജയമായി മാറുമെന്നും മോഡി പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന പത്തു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമം നടത്തുകയായിരുന്നു മോഡി.
ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍, തെലങ്കാന തുടങ്ങിയ പത്ത് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ മോഡി ആവശ്യപ്പെട്ടു. നിലവില്‍ പരിശോധനകള്‍ കുറവായതിനാല്‍ പോസിറ്റീവിറ്റി നിരക്ക് ഉയര്‍ന്ന തോതിലാണ്. പരിശോധനകളുടെ എണ്ണം കൂട്ടി പോസിറ്റീവിറ്റി നിരക്ക് കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ മോഡി ആവശ്യപ്പെട്ടു.
നിലവില്‍ രാജ്യത്ത് ചികിത്സയിലുളളവരില്‍ 80 ശതമാനം പേരും ഈ സംസ്ഥാനങ്ങളിലാണ്. അതുകൊണ്ട് കൊറോണ വൈറസിനെതിരെയുളള പോരാട്ടത്തില്‍ ഈ സംസ്ഥാനങ്ങള്‍ക്ക് നിര്‍ണായക പങ്കാണ് വഹിക്കാനുളളത്. ഈ സംസ്ഥാനങ്ങളില്‍ ചികിത്സയിലുളളവരുടെ എണ്ണം ആറുലക്ഷം കടന്നിരിക്കുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നതെന്നും മോഡി ഓര്‍മ്മിപ്പിച്ചു. നിലവില്‍ രാജ്യത്ത് പരിശോധനകളുടെ എണ്ണം പ്രതിദിനം ഏഴു ലക്ഷമായി ഉയര്‍ന്നിരിക്കുകയാണ്. പരിശോധനകളുടെ എണ്ണം ഇനിയും ഉയര്‍ത്തണം. മരണനിരക്ക് ഒരു ശതമാനമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വേണം പ്രവര്‍ത്തിക്കാനെന്നും മോഡി പറഞ്ഞു.

 

Latest News