ജാഗ്രതൈ, പഴകിയ ഭക്ഷണം വിപണിയിലുണ്ട്- മുന്നറിയിപ്പുമായി ബഹ്‌റൈന്‍

മനാമ- കാലാവധി കഴിഞ്ഞതും തീയതി തിരുത്തിയതുമായ ഭക്ഷ്യോല്‍പന്നങ്ങള്‍ വിപണിയില്‍ വിറ്റഴിക്കപ്പെടുന്നുണ്ടെന്നും ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്നും വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ചില ബ്രാന്‍ഡ് ഉണക്കിയ കായ്ഫലങ്ങള്‍ തീയതി തിരുത്തി വിപണിയിലെത്തുന്നുണ്ടെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ഇത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

 

Latest News