Sorry, you need to enable JavaScript to visit this website.

മികച്ച പ്രതികരണവുമായി വിജയമന്ത്രങ്ങള്‍ ഒരു മാസം പിന്നിടുന്നു

ദോഹ- മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങര മലയാളം ന്യൂസില്‍ എഴുതിയ  വിജയമന്ത്രങ്ങള്‍ ലേഖന പരമ്പരയുടെ ശബ്ദാവിഷ്‌കാരം ഒരുമാസം പിന്നിടുന്നു.  ഒരാഴ്ചയോളം മലയാളം ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ വികസിപ്പിച്ചാണ് പോഡ്കാസ്റ്റ് മുന്നേറുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ പകച്ചുനിന്ന ലോകത്തിന് ആശ്വാസം നല്‍കുന്നതിന്റെ ഭാഗമായി  ഐഡിയ ഫാക്ടറി  സി.സി.ഡി. സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫറന്‍സാണ് ഇത്തരമൊരു ലേഖന പരമ്പരക്ക് പ്രോല്‍സാഹനമായത്.   ലേഖനപരമ്പരക്ക് ലഭിച്ച ആവേശകരമായ പ്രതികരണങ്ങളും വിലയിരുത്തലുകളുമാണ് ശബ്ദാവിഷ്‌ക്കാരത്തിന് േ്രപ്രരകമായത്.   

കേരളത്തിനകത്തകും പുറത്തും സംരംഭകരുടെ ഗുണപരമായ വളര്‍ച്ചക്കും പുരോഗതിക്കും നൂതനങ്ങളും കാര്യക്ഷമവുമായ പരിപാടികളിലൂടെ സ്വന്തമായ ഇടം കണ്ടെത്തിയ ഐഡിയ ഫാക്ടറി, മൈന്‍ഡ് ട്യൂണ്‍ എക്കോ വേവ്‌സ് സൊസൈറ്റി, വിവിധ സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മകള്‍, പൂര്‍വ വിദ്യാര്‍ഥി സംഘടനകള്‍ മുതലായവ വിജയമന്ത്രങ്ങള്‍ ഏറ്റെടുത്തതോടെ മലയാളികളെ ഏറ്റവും സ്വാധീനിച്ച പരമ്പരകളിലൊന്നായി വിജയമന്ത്രങ്ങള്‍ മാറുകയായിരുന്നു.

വിദ്യാര്‍ഥികളേയും യുവജനങ്ങളേയും പ്രചോദിപ്പിക്കുകയും കര്‍മോല്‍സുകരാക്കുകയും ചെയ്യുന്ന വിജയമന്ത്രങ്ങള്‍ കേരളത്തിനകത്തും പുറത്തുമുള്ള മലയാളി സമൂഹം ഏറ്റെടുത്തതോടെ വാട്‌സ്പ്പ് ബ്രോഡ്കാസ്റ്റിലൂടെയും യുട്യൂബിലൂടെയുമായി പതിനായിരക്കണക്കിനാളുകളാണ് നിത്യവും കേട്ടുകൊണ്ടിരിക്കുന്നത്.  
ബന്ന ചേന്ദമംഗല്ലൂരിന്റെ  ശബ്ദവും  സുനീഷ് പെരുവയലിന്റെ സാങ്കേതിക സഹായവുമാണ് വിജയമന്ത്രങ്ങളെകൂടുതല്‍ ജനകീയമാക്കിയത്.  
പതിനഞ്ച് എപ്പിസോഡുകളാണ് ആദ്യം ആസൂത്രണം ചെയ്തിരുന്നതെങ്കിലും ശ്രോതാക്കളുടെ സജീവമായ പ്രതികരണങ്ങളാണ് ഒരു മാസവും പിന്നിട്ട് മുന്നോട്ടുപോകുവാന്‍ പ്രേരണയായതെന്ന് ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
വിജയമന്ത്രങ്ങള്‍ ഈ മാസം അവസാനത്തോടെ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാനും ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു. ആശയലോകം ബുക്‌സാണ് വിജയമന്ത്രങ്ങള്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുന്നത്.
വിജയമന്ത്രങ്ങള്‍ നിത്യവും വാട്‌സ് അപ്പില്‍ ലഭിക്കുവാന്‍ https://chat.whatsapp.com/HLRox5SEeuhKOPHJ9B0Wz9  എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.  
മുന്‍ എപ്പിസോഡുകള്‍ ബന്ന ചേന്ദമംഗല്ലൂരിന്റെ യുട്യൂബ് ചാനലില്‍ ലഭ്യമാണ്

 

 

Latest News