ന്യൂദല്‍ഹി- റോഹിംഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം കേസില്‍ ഇനി വാദം തുടരുന്ന നവംബര്‍ 21 വരെ നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ഉത്തരവായി.
മാനുഷിക പരിഗണന നല്‍കി റോഹിംഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ദേശീയ, മാനുഷിക മൂല്യങ്ങള്‍ ഒരേ പോലെ സംരക്ഷിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്ന് പരമോന്നത നീതിപീഠം കേന്ദ്ര സര്‍ക്കാരിനെ ശക്തമായ വാക്കുകളില്‍ ഓര്‍മിപ്പിച്ചു.
നിരപരാധികളായ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ കണ്ടില്ലെന്ന് നടിക്കാനാകില്ല. അവരുടെ സുരക്ഷയും അവകാശങ്ങളും മാനിക്കണം.റോഹിംഗ്യന്‍ അഭയാര്‍ഥി വിഷയം പരിഗണിക്കുന്നത് സുപ്രീംകോടതി നവംബര്‍ 21 ലേക്ക് മാറ്റി. അതേസമയം, അടിയന്തര സാഹചര്യം ഉണ്ടായാല്‍ റോഹിംഗ്യകള്‍ക്ക് കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
റോഹിംഗ്യന്‍ മുസ്്‌ലിംകള്‍ക്കുനേരെ ക്രൂരമായ അതിക്രമങ്ങളാണ് മ്യാന്‍മര്‍ സൈന്യം തുടരുന്നത്. ലക്ഷക്കണക്കിനാളുകളാണ് അയല്‍ രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.