അബുദാബി- യു.എ.ഇയില്‍ 195 പേര്‍കൂടി കോവിഡ് 19 മുക്തരായതായും പുതുതായി 261 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരാള്‍ മരിച്ചു. നിലവില്‍ ചികിത്സയില്‍ ഉള്ളത് 5647 പേരാണ്.
കൊറോണ വൈറസ് കേസുകള്‍ നേരത്തേ കണ്ടെത്തുകയും ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിച്ചിരുന്നു.
അതിനിടെ, അഞ്ചു മാസത്തിനു ശേഷം അബുദാബിയിലെ കരാട്ടെ ക്ലബ്ബുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അബുദാബി സ്പോര്‍ട്സ് കൗണ്‍സില്‍ അനുമതി നല്കി. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ക്രമീകരണങ്ങള്‍ വരുത്തിയ കരാട്ടെ ക്ലബുകള്‍ക്കാണ് അനുമതി. പഠിതാക്കളും പരിശീലകരും മാസ്കും ഗ്ലൗസും ധരിക്കണം. പരിശീലനത്തിന്റെ എല്ലാ ഘട്ടങ്ങളിലും നിശ്ചിത അകലം പാലിക്കണം. ക്ലബില്‍ വിവിധയിടങ്ങളിലായി സാനിറ്റൈസര്‍ ലഭ്യമാക്കണം. വസ്ത്രം മാറാനുള്ള മുറി തുറക്കരുത് എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.






