ഇന്ത്യയില്‍ കോവിഡ് മരണം 45,000 കടന്നു

ന്യൂദല്‍ഹി- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 രോഗ ബാധ കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് ബാധിതരുടെ എണ്ണം 22,68,675 ആയി വർധിച്ചു.

രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചുള്ള മരണം 45,257 ആയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 15,83,489 പേർ കോവിഡ് മുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്. നിലവില്‍ 6,39,929 ആണ് ആക്ടീവ് കേസുകള്‍.

Latest News