ടൊവിനോ ചിത്രം ഒടിടി റിലീസിന്, മമ്മുട്ടി ചിത്രം തിയറ്ററില്‍ മാത്രം

കൊച്ചി- ടോവിനോ ചിത്രമായ കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ ഒ.ടി.ടി റിലീസിന് തയാറാകുന്നതായ വാര്‍ത്തകള്‍ക്കിടെ മമ്മൂട്ടി നായകനായെത്തുന്ന വണ്‍ എന്ന ചിത്രം ഒ.ടി.ടി റിലീസിനില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ സന്തോഷ് വിശ്വനാഥ്.

ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ റിലീസിനെത്തുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടി കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി വേഷമിടുന്ന ചിത്രമാണ് വണ്‍.

'വണ്‍ തീയേറ്ററില്‍ തന്നെയേ പ്രദര്‍ശനത്തിനെത്തുകയുള്ളൂ. ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ്. അത് എവിടെ നിന്നാണ് വന്നതെന്ന് അറിയില്ല. തീയേറ്ററര്‍ റിലീസിനായാണ് കാത്തിരിക്കുന്നത്-സന്തോഷ് വിശ്വനാഥ് പറയുന്നു.

നേരത്തെ സൂഫിയും സുജാതയും ഒടിടി റിലീസ് ചെയ്തിരുന്നു. ഇത് വന്‍വിജയമാണെന്നാണ് വിലയിരുത്തല്‍. അതിനാല്‍ കൂടുതല്‍ ചിത്രങ്ങള്‍ ഇതിനായുള്ള ആലോചനയിലാണ്. എന്നാല്‍ നിര്‍മാതാക്കളുടെ സംഘടനയും തിയറ്റര്‍ ഉടമകളും ഈ നീക്കത്തെ എതിര്‍ക്കുകയാണ്.

 

 

Latest News