Sorry, you need to enable JavaScript to visit this website.

30 ദിവസം കൂടി ഇളവ്, യു.എ.ഇ വിസിറ്റ് വിസക്കാര്‍ക്ക് ആശ്വാസം

അബുദാബി- മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞ സന്ദര്‍ശക–ടൂറിസ്റ്റ് വിസക്കാര്‍ക്ക് യു.എ.ഇയില്‍നിന്ന് പിഴയൊടുക്കാതെ മടങ്ങാനുള്ള സമയം ഒരു മാസം കൂടി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് നീട്ടി നല്‍കി. ഓഗസ്റ്റ് 11 മുതല്‍ പുതിയ ഇളവ് പ്രാബല്യത്തില്‍ വരും.
മാര്‍ച്ച് ഒന്നിന് മുമ്പ് വിസ കാലാവധി അവസാനിച്ചവര്‍ക്ക് ഇളവ് ബാധകമല്ല. സമയപരിധിക്കുള്ളില്‍ രാജ്യം വിടാന്‍ സന്ദര്‍ശകരോട് ഐ.സി.എ അഭ്യര്‍ഥിച്ചു.

നേരത്തെ അനുവദിച്ച കാലാവധി തിങ്കളാഴ്ച അവസാനിക്കിരിക്കെയാണ് പുതിയ ഉത്തരവ്. ഇന്ത്യക്കാരടക്കം ഒട്ടേറെ പേര്‍ മടങ്ങിയിരുന്നു.  നിയമലംഘന താമസത്തിന് ആദ്യ ദിനം 200 ദിര്‍ഹവും അധികമുള്ള ഓരോ ദിവസത്തിനും 100 ദിര്‍ഹം വെച്ചുമാണ് പിഴ.

 

Latest News