ഒമാനില്‍ രോഗമുക്തിയില്‍ വന്‍ വര്‍ധനവ്

മസ്‌കറ്റ്- ഒമാനില്‍ 24 മണിക്കൂറിനിടെ  റിപ്പോര്‍ട്ട് ചെയ്തത് 1433 രോഗമുക്തി. 207 കോവിഡ് കേസുകള്‍ മാത്രമാണ് 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വിശദമാക്കി. എട്ടു പേര്‍  മരണത്തിന് കീഴടങ്ങി.  
81,787 ആണ് രാജ്യത്തെ മൊത്തം കോവിഡ് കേസുകള്‍. ഇതില്‍ 76,124 പേര്‍ രോഗമുക്തരായി. മരണനിരക്ക് 521 ആയി ഉയര്‍ന്നു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 167 പേര്‍ ഒമാനികളും 40 പേര്‍ വിദേശികളുമാണ്. പുതുതായി 53 രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള 482 പേരില്‍ 172 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
വിലായത്ത് തലത്തില്‍ സുഹാറിലാണ് കൂടുതല്‍ രോഗികള്‍. ഇവിടെ 27 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സീബില്‍ 23 പേര്‍ക്കും മസ്‌കത്തില്‍ 21 ഉം മത്രയില്‍ 16 ഉം ബോഷറില്‍ ഏഴും സഹമില്‍ ഒമ്പതും നിസ്വയില്‍ 11 ഉം ബര്‍ക്കയില്‍ ആറും സലാലയില്‍ 12ഉം ആളുകളുകള്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതായും മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

 

Latest News