ബഹ്‌റൈനില്‍ 382 പുതിയ കോവിഡ് കേസുകള്‍

മനാമ - കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 382 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. 418 രോഗമുക്തരായി. ഒരാള്‍ മരണത്തിന് കീഴടങ്ങി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവര്‍ 162 ആയി.
സ്ഥിരീകരിച്ച കേസുകളില്‍ 165 പേര്‍ വിദേശികളാണ്. 214 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് അസുഖം ബാധിച്ചത്. നാലു പേര്‍ക്ക് അസുഖം പടര്‍ന്നത് യാത്രയില്‍ നിന്നാണ്. ഇന്നലെ 9133 കോവിഡ് പരിശോധനകള്‍ നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 9,02,059 ആയി. 40,967 പേരാണ് ഇതുവരെ രോഗമുക്തരായി. 2882 ആക്ടീവ് കേസുകള്‍ ഇപ്പോള്‍ രാജ്യത്തുണ്ട്. അതില്‍ 36 പേര്‍ ഗുരുതരാവസ്ഥയിലാണെന്നും മന്ത്രാലയം അറിയിച്ചു.
അതിനിടെ, യു.എന്നിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കോവിഡ് -19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം രാജ്യത്ത് ആരംഭിച്ചു. യു.എ.ഇയില്‍ നടത്തിയ പരീക്ഷണത്തിന് നേതൃത്വം കൊടുത്തവരുമായും അവരുടെ ചൈനീസ് പങ്കാളികളുമായും സഹകരിച്ചാണ് ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നതെന്ന് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് (എസ്.സി.എച്ച്) പ്രസിഡന്റും കോവിഡ് പ്രതിരോധത്തിനുള്ള നാഷനല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് അധ്യക്ഷനുമായ ലഫ്. ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ഖലീഫ പറഞ്ഞു.

 

Latest News