ഷാര്‍ജയില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് പരിശോധന

ഷാര്‍ജ- പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കുമെന്ന് ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റി. സ്‌കൂളില്‍ തിരിച്ചെത്തുന്ന എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും അതോറിറ്റി അറിയിച്ചു.
ഓഗസ്റ്റ് 30നാണ് ഷാര്‍ജയിലെ സ്‌കൂളുകള്‍ വീണ്ടും ആരംഭിക്കുന്നത്.
വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയെ കരുതിയുള്ള സര്‍ക്കാര്‍ തീരുമാനപ്രകാരമാണ് ഇതെന്ന് അതോറിറ്റി സ്‌കൂളുകള്‍ക്കയച്ച സര്‍ക്കുലറില്‍ പറയുന്നു. കോവിഡ് പരിശോധ നടത്താത്ത ഒരാളെയും സ്‌കൂളില്‍ അനുവദിക്കില്ല. ഇക്കാര്യം സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ശ്രദ്ധിക്കണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കി.
നേരത്തെ വിദ്യാഭ്യാസ മന്ത്രാലയം എല്ലാ വിദ്യാര്‍ഥികള്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയിരുന്നു. ഇതിനു പിന്നാലെ അബുദാബി വിദ്യാഭ്യാസ വകുപ്പ് ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

 

Latest News