Sorry, you need to enable JavaScript to visit this website.

ബേപ്പൂരിൽ ക്രൂ ചെയ്ഞ്ചിങ് സംവിധാനമൊരുങ്ങുന്നു

കേരളത്തിൽ കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങൾക്കൊപ്പം ക്രൂ ചെയ്ഞ്ചിംഗ് സംവിധാനത്തിന് ബേപ്പൂർ തയാറായി വരുന്നു. പുറം കടലിൽ നടത്തുന്ന ക്രൂ ചെയ്ഞ്ചിങ് സംവിധാനത്തിനാണ് ബേപ്പൂരും തയാറാവുന്നത്. അധികൃതർ കനിഞ്ഞാൽ പഴയകാല പ്രതാപത്തിലേക്ക് ബേപ്പൂരിനും ക്രൂ ചെയ്ഞ്ചിംഗ് അനുമതി ലഭിച്ചേക്കും. വലിയ ചരക്കു കപ്പലുകളിലെ ജീവനക്കാർ തങ്ങളുടെ ഷിഫ്റ്റ് കഴിഞ്ഞ് ഇറങ്ങുകയും പുതിയ ടീം കയറുകയും ചെയ്യുന്നതാണ് ക്രൂ ചെയ്ഞ്ച്. നിലവിൽ അന്താരാഷ്ട്ര കപ്പൽ ചാലിലൂടെ പോകുന്ന കപ്പലുകൾ വാർഫിൽ അടുപ്പിച്ച് ജീവനക്കാരെ കൈമാറുന്ന രീതിയാണ് ഉള്ളത്. ഇത് കപ്പൽ കമ്പനികളെ സംബന്ധിച്ചിടത്തോളം ഏറെ സമയ, സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതാണ്. കോവിഡ് കാലമായതിനാൽ ഇത് കൂടുതൽ പ്രയാസകരമായ അവസ്ഥയിലായിരുന്നു. ഇതിന് പകരം പുറം കടലിൽ നങ്കൂരമിടുന്ന കപ്പലുകളിലേക്ക് ഉദ്യോഗസ്ഥരും പകരം കയറുന്ന ജോലിക്കാരും ബോട്ടുകളിൽ എത്തുകയും കപ്പലിൽ നിന്ന് പരിശോധനകൾക്കു ശേഷം ജോലിക്കാരെ തിരികെ കൊണ്ടുവരികയും ചെയ്യുന്നതാണ് ഈ രീതി. 


വിഴിഞ്ഞത്ത് ഇപ്രകാരം നടത്തിയ ക്രൂ ചെയ്ഞ്ചിങ് സംവിധാനം ഏറെ വിജയകരമായിരുന്നു. കൂറ്റൻ ഓയിൽ ടാങ്കറുകളിലാണ് ഇവിടെ ഇത് വിജയകരമായി നടപ്പാക്കിയത്. നെതർലാന്റിൽ നിന്നും കണ്ടെയ്‌നറുകളുമായി കൊളംബോ തുറമുഖത്തേക്ക് പോകുന്ന എവർഗ്രീൻ ഗ്രൂപ്പിന്റെ കപ്പലിലാണ് വിഴിഞ്ഞത്തെ ആദ്യ ക്രൂ ചെയ്ഞ്ച് നടത്തിയത്. തുടർന്ന് വിവിധ കപ്പലുകൾ  ഇത്തരത്തിൽ ക്രൂ ചെയ്ഞ്ചിങ് നടത്തുകയുണ്ടായി. കോവിഡ് പ്രോട്ടോകാൾ പൂർണമായി പാലിച്ചാണ് നടപടികൾ. എമിഗ്രേഷൻ, തുറമുഖം, കസ്റ്റംസ്, കോസ്റ്റ് ഗാർഡ് വിഭാഗങ്ങളുടെ പൂർണ സഹകരണത്തോടെയാണ് ഈ ഉദ്യമം നടപ്പാക്കുന്നത്. 


കരയിലെത്തുന്ന ജീവനക്കാരെ ആരോഗ്യ പ്രവർത്തകർ പരിശോധിക്കുകയും വേണ്ട നിർദേശങ്ങൾ നൽകുകയമുഖങ്ങളിൽ ഒന്നായ ബേപ്പൂരിനും ക്രൂചെയിഞ്ചിങ്ങിനുള്ള എല്ലാ സംവിധാനും ചെയ്യും. നൂറ്റാണ്ടുകൾ പഴക്കമുള്ള കേരളത്തിലെ പ്രധാന തുറമുഖങ്ങളും ഉണ്ടെന്നും അനുവാദം കിട്ടിയാൽ ഊ ഉദ്യമത്തിന് തയാറാണെന്നും പോർട്ട് ഓഫീസർ ക്യാപ്റ്റൻ അശ്വിൻ പ്രതാപ് പറഞ്ഞു. ബേപ്പൂരിൽ 8 നോട്ടിക്കൽ മൈലുകൾകപ്പുറത്ത് കൂടി പോകുന്ന അന്താരാഷ്ട്ര കപ്പൽ ചാലിൽ നടക്കുന്ന ക്രൂ ചെയ്ഞ്ചിനാവശ്യമായ സംവിധാനങ്ങൾ എളുപ്പത്തിൽ ഒരുക്കാനാവും. ഇക്കാര്യങ്ങൾ 'ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ്', 'കേരള മാരിടൈം ബോർഡ്' എന്നിവരെ അറിയിക്കുകയും അനുമതിക്കായി അപേക്ഷ സമർപ്പിക്കുകയും ചെയ്തതായി അശ്വിനി പ്രതാപും കസ്റ്റംസ് ഉപദേശക സമിതി അംഗം മുൻഷിദ് അലിയും വ്യക്തമാക്കി. 


ക്രൂ ചെയ്ഞ്ചിങ്ങിലൂടെ തുറമുഖത്തിന് സാമ്പത്തിക മെച്ചത്തിനു പുറമേ അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രസിദ്ധിയും ഉണ്ടാകും. ഇക്കാര്യം 12 ഷിപ്പിംഗ് കമ്പനികളുമായി സംസാരിെച്ചന്നും അവരുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും കേരള മാരിടൈം ബോർഡ് മെമ്പർ പ്രകാശ് അയ്യർ അറിയിച്ചതായി മുൻഷിദ് അലി പറഞ്ഞു. ഡയറക്ടർ ജനറലിൽ നിന്നുള്ള അനുവാദം ലഭിച്ചാൽ ക്രൂ ചെയ്ഞ്ചിങ് സംവിധാനം ബേപ്പൂരിലെത്തുകയും അതുവഴി കൂടുതൽ വികസന സാധ്യതകൾ ഉണ്ടാവുകയും ചെയ്യുമെന്നാണ് വ്യാപാരികളും ജനങ്ങളും കരുതുന്നത്.

 

Latest News