Sorry, you need to enable JavaScript to visit this website.

ആന്‍ഡമാന്‍ ദ്വീപില്‍ ഇനി അതിവേഗ ഇന്റര്‍നെറ്റ്;  പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ന്യൂദല്‍ഹി- ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളെ രാജ്യത്തെ അതിവേഗ ബ്രോഡ് ബാന്‍ഡുമായി ബന്ധിപ്പിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. സമുദ്രത്തിന് അടിയിലൂടെയുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ പദ്ധതിയാണിത്. ചെന്നൈയില്‍ നിന്നാണ് ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളിലേക്ക് സമുദ്രാന്തര്‍ ഭാഗത്ത് കൂടി കേബിള്‍ വലിക്കുക. 2,312 കിലോമീറ്റര്‍ നീളമാണ് ഇതിനുള്ളത്. പോര്‍ട്ട് ബ്ലെയര്‍, സ്വരാജ് ദ്വീപ്, ലോങ് ഐലന്‍ഡ്, രംഗാത്ത്, ലിറ്റില്‍ ആന്‍ഡമാന്‍, കമറോട്ട, കാര്‍ നിക്കോര്‍ബര്‍, ഗ്രേറ്റ് നിക്കോബര്‍ തുടങ്ങിയ മേഖലകളില്‍ ആണ് ഇപ്പോള്‍ ഈ ബ്രോഡ് ബാന്‍ഡ് സേവനം ലഭിക്കുക. നിലവില്‍ ലഭ്യമാകുന്ന ഇന്റര്‍നെറ്റ് വേഗത്തിന്റെ പത്ത് മടങ്ങ് വേഗം പുതിയ സംവിധാനത്തില്‍ ലഭ്യമാകും എന്നാണ് പറയുന്നത്.
 

Latest News