ഘെരാവോക്കിടെ തൃശൂർ പുത്തൂരിൽ വില്ലേജ് ഓഫീസർ ആത്മഹത്യക്ക് ശ്രമിച്ചു

തൃശൂർ- തൃശൂർ പുത്തുർ വില്ലേജ് ഓഫീസർ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ലൈഫ് മിഷൻ പദ്ധതിയിലേക്കുള്ള സർട്ടിഫിക്കറ്റ് നൽകാൻ താമസിച്ചു എന്നാരോപിച്ച്  ഘെരാവോ ചെയ്യുന്നതിനിടെയാണ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തന്നെ രാഷ്ട്രീയ വിരോധം വെച്ച് വേട്ടയാടുകയാണെന്ന് വില്ലേഷ് ഓഫീസർ ആരോപിച്ചു. അതേസമയം പ്രകോപനമുണ്ടായിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വ്യക്തമാക്കി.

 

Latest News