ഇറാന്‍ പരമോന്നത നേതാവ് ഖംനഇ ഹിന്ദിയില്‍ ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി

തെഹ്‌റാന്‍- ഇറാന്‍ പരമോന്നത നേതാവ് ആയതുല്ല സയ്യിദ് അലി ഖംനഇ ഔദ്യോഗികമായി ട്വിറ്ററില്‍ ഹിന്ദി ഭാഷയില്‍ അക്കൗണ്ട് തുടങ്ങി. ബയോയും ട്വീറ്റുകളുമെല്ലാം ദേവനാഗരി ലിപിയിലാണ്. ഓഗസ്റ്റ് എട്ടിനാണ് ആദ്യ ട്വീറ്റ്. ഇതുവരെ 2,784 ഫോളോവേഴ്‌സ് ഉണ്ട്. രണ്ടു തവണ മാത്രമെ ട്വീറ്റ് ചെയ്തിട്ടുള്ളൂ. 

നിലവില്‍ ഖംനഇക്ക് പേര്‍ഷ്യന്‍, അറബി, ഉര്‍ദു, ഫ്രഞ്ച്, സ്പാനിഷ്, റഷ്യന്‍, ഇംഗ്ലീഷ് ഭാഷകളില്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉണ്ട്. ഹിന്ദി അക്കൗണ്ടില്‍ ഖംനഇ ഒരു ഇന്ത്യന്‍ നേതാവിനേയും ഫോളോ ചെയ്യുന്നില്ല. ഇറാന്റെ രണ്ടാമത്തേയും നിലവിലേയും സുപ്രീം ലീഡറായ ഖംനഇ 1981 മുതല്‍ 1989 വരെ പ്രസിഡന്റായിരുന്നു.
 

Latest News