കൊണ്ടോട്ടി- കരിപ്പൂരിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് ക്വാറന്റൈനിലായവർക്ക് സല്യട്ട് നൽകുന്ന പോലീസുകാരന്റെ ചിത്രത്തിന്റെ നിജസ്ഥിതി അറിയില്ലെന്ന് പോലീസ്. ഇത്തരം ഒരു പരിപാടി തങ്ങൾ നടത്തിയിട്ടില്ലെന്ന് കൊണ്ടോട്ടി, കരിപ്പൂർ, വാഴക്കാട്, തേഞ്ഞിപ്പലം പോലീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു. എവിടെ നിന്നാണ് ഈ ചിത്രം വന്നത് എന്ന കാര്യം അറിയില്ലെന്നും ചിത്രത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് നിരവധി പേർ വിൡക്കുന്നുണ്ടെന്നും കൊണ്ടോട്ടി പോലീസ് വ്യക്തമാക്കി. ഇത്തരം രീതിയിൽ സല്യൂട്ട് ചെയ്യുന്നത് പോലീസിന്റെ രീതിയല്ലെന്നും അധികൃതർ പറയുന്നു.






