Sorry, you need to enable JavaScript to visit this website.

കൊണ്ടോട്ടിയിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

മലപ്പുറം- കോവിഡ് ബാധിച്ച് മലപ്പുറം ജില്ലയിൽ ഒരാൾ കൂടി മരിച്ചു. കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി ഖാദർ കുട്ടിയാണ് (71) മരിച്ചത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനെട്ടായി. പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ അലട്ടിയിരുന്ന ഖാദർ കുട്ടിയെ ഓഗസ്റ്റ് ഒന്നിനാണ് ചുമയും ശ്വാസംമുട്ടുമായി മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മഞ്ചേരിയിലേക്ക് മാറ്റിയത്.ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ ഒൻപത് പേർ കോവിഡ് സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സയിലാണ്.

 

Latest News