Sorry, you need to enable JavaScript to visit this website.
Monday , September   28, 2020
Monday , September   28, 2020

കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി; രണ്ടു മാസം പ്രായമായ കുഞ്ഞ് മരിച്ചു

പാണ്ടിക്കാട്​- രണ്ടുമാസം പ്രായമായ പെൺകുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. അമ്മയെ രക്ഷിക്കാനായങ്കിലും കുഞ്ഞ് മരിച്ചു. പാണ്ടിക്കാട് എറിയാട്ടിൽ തൊടീരി ശിവന്‍റെ മകൾ ആതിരയാണ്  തറവാട്ട് വീട്ടിലെ കിണറിൽ ചാടിആത്മഹത്യക്ക്​ ശ്രമിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.

 വീട്ടുകരും സമീപവാസികളും ചേർന്നാണ് ആതിരയെ രക്ഷപ്പെടുത്തിയത്. കുഞ്ഞ് വെള്ളത്തിനടിയിലേക്ക് താഴ്ന്നിരുന്നു.  മഞ്ചരിയിൽ നിന്ന് അഗ്​നിശമന സേനയും പോലീസുമെത്തിയാണ്   മൃതദേഹം പുറത്തെടുത്തത്.

കാളികാവ്​ സ്വദേശി പ്രകാശിന്‍റെ ഭാര്യയാണ്​ ആതിര. എറിയാടുള്ള സ്വന്തം വീട്ടിലാണ്​ താമസം​.ആതിരക്ക്​ മാനസിക വിഭ്രാന്തിയുള്ളതായി ബന്ധുക്കള്‍ പറഞ്ഞു.

Latest News