Sorry, you need to enable JavaScript to visit this website.

മകനെ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചയാള്‍ അറസ്റ്റില്‍

ആഗ്ര- ഉത്തര്‍പ്രദേശില്‍ ഗ്രാമീണരുടെ മുന്നില്‍വെച്ച് മകനെ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചയാള്‍ അറസ്റ്റില്‍. 52 സെക്കന്‍ഡ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പോലീസ് നടപടി. വീടിന്റെ ജനാലയില്‍ കെട്ടിത്തൂക്കി ഇയാള്‍ കയറു കൊണ്ട് അടിക്കുകയായിരുന്നു. ആളുകള്‍ കാഴ്ചക്കാരായി നോക്കിനിന്നു. ദയാരഹിതമായി മര്‍ദിക്കുന്നതിന് കുട്ടിയുടെ അനുജനും സാക്ഷിയായി.
ശനിയാഴ്ച വൈകിട്ട് ആറിനും എഴിനുമിടയിലാണ് സംഭവമെന്നും കുട്ടി ചെയ്ത കാര്യങ്ങളില്‍ ക്ഷുഭിതനായാണ് പിതാവ് ഇങ്ങനെ ചെയ്തതെന്നും വെസ്റ്റ് ആഗ്രയിലെ പോലീസ് ഓഫീസര്‍ രവി കുമാര്‍ പറഞ്ഞു.
മൂന്ന് നാല് ദിവസം മുമ്പ് ഭാര്യയുമായി വഴക്കിട്ട് പ്രതി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. മൂന്ന് മക്കളാണുള്ളത്. മൂത്ത മകനെയാണ് പരസ്യമായി ശിക്ഷിച്ചത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും മദ്യലഹരിയില്‍ ചെയ്ത കാര്യം ഇതുവരെ സമ്മതിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.

 

Latest News