Sorry, you need to enable JavaScript to visit this website.

ബ്രസീലില്‍ കോവിഡ് മരണം ഒരു ലക്ഷം കടന്നു

റിയോ ഡി ജനീറോ- കോവിഡ് മഹാമാരി ഒരു ലക്ഷം പേരുടെ ജീവനെടുത്ത രണ്ടാമത്തെ രാജ്യമായി ബ്രസീല്‍. രാജ്യത്ത് ഇതുവരെ 1,00,477 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

ഇതിനു മുമ്പ് ഒരു ലക്ഷം മരണം കടന്ന രാജ്യം അമേരിക്കയാണ്. ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇപ്പോഴും വര്‍ധിച്ചു കൊണ്ടിരിക്കയാണ്. വിവിധ രാജ്യങ്ങളിലായി മരണം 7,22,000 കടന്നു. 1,62,000 ആണ് അമേരിക്കയിലെ മാത്രം മരണസംഖ്യ.

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. മൂന്ന് ആഴ്ച കൊണ്ട് രോഗബാധിതര്‍ ഇരട്ടിയായ ഇന്ത്യയില്‍ ഇതുവരെ മരണം 42, 518 ആണ്.
കോവിഡ് രൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന ബ്രസീലിനെ സഹായിക്കാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവന്നിട്ടുണ്ട്.

 

Latest News